Trending

ഈങ്ങാപ്പുഴ ബേക്കറി പടിയിൽ വയൽ നികത്തിയുള്ള അനധികൃത എം സാൻഡ് ,പി സാൻഡ്, റോക്ക് ഡസ്റ്റ് സ്ഥാപനത്തിനെതിരെ പഞ്ചായത്തിൻ്റെ സ്റ്റോപ്പ് മെമ്മോ.




പുതുപ്പാടി; ഈങ്ങാപ്പുഴ ബേക്കറി പടിയിൽ
വയൽ നികത്തിയുള്ള അനധികൃത എം സാൻഡ്, പി സാൻഡ്,
റോക്ക് ഡസ്റ്റ് സ്ഥാപനത്തിനെതിരെ പഞ്ചായത്തിൻ്റെ സ്റ്റോപ്പ് മെമ്മോ.

പുതുപ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഈങ്ങാപ്പുഴ ബേക്കറി പടിയിലെ വയൽ നികത്തിയുള്ള അനധികൃത റോക്ക് ഡസ്റ്റ് സ്ഥാപനത്തിന് എതിരെയുള്ള നാട്ടുകാരുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്വേഷണ റിപ്പോർട്ടിൽ അനുമതിയില്ലാത്തതും നിബന്ധനകൾ പാലിക്കാത്തതും സമീപ കിണറുകളിൽ മലിനീകരണത്തിന് ഇടവരുത്തിയതായി കണ്ടെത്തിയ റോക്ക് ഡസ്റ്റ്  പഞ്ചായത്ത് രാജ് ആക്ട് 232 പ്രകാരമുള്ള ലൈസൻസ്  ഇല്ലാത്തതിനാലും,സ്ഥാപനത്തിൻ്റെ പ്രവർത്തി നിർത്തിവെക്കാനാണ്  മെമ്മോ നൽകിയത്.

 നോട്ടീസ് നൽകിയിട്ടും  നിയമം ലംഘിച്ചും ജനങ്ങളെ   വെല്ലുവിളിച്ചും ,പ്രവർത്തനം തുടരുന്നതിനാൽ നാട്ടുകാർ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും കലക്ടർക്ക് നേരിട്ട് പരാതി നൽകാനും നൽകാനുമുള്ള ആലോചനയിലാണ് നാട്ടുകാർ,
T News

working in the field of advertising and printing

Post a Comment

Previous Post Next Post