ATS ഉം, തണ്ടർബോൾട്ടും, ഡോഗ് സ്കോഡും രംഗത്തുണ്ട്. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി.
മട്ടിക്കുന്ന് ബസ്റ്റോപ്പിലും, സമീപത്തും പോസ്റ്ററുകൾ പതിക്കുകയും, കടകൾക്ക് മന്നിൽ നോട്ടീസ് വിതറുകയും ചെയ്തിരുന്നു. CPI(മാവോയിസ്റ്റ് ) ൻ്റെ പേരിലാണ് പ്രചരണം.
കെ റെയില്‍ വിഷയത്തിൽ കേന്ദ്രവും കേരളവും യോജിപ്പിലാണെന്നും, കേരളത്തിലെ ബി ജെ പി ജനങ്ങളെ പറ്റിക്കുകയാണെന്നും പോസ്റ്ററിൽ പറയുന്നു.
ഇന്ധന വിലവർദ്ധനവിനെ തിരയും യും പോസ്റ്ററിൽ പരാമർശമുണ്ട്.
കെ റെയിൽ കമ്പനിക്ക് ഭൂമിവിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു."
പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. ബി ജെ പി, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.
ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ സമീപത്തെ ചായക്കട നടത്തുന്നയാളുടെ ശ്രദ്ധയില്‍ പ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇതിനെ തുടർന്ന് ഉന്നത പൊലിസ് സംഘവും,ATS ഉം തണ്ടർബോൾട്ട് അടക്കമുള്ള സേനയും അന്വേഷണം ഊർജിതമാക്കി.
പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അടക്കമുള്ള സ്ഥലങ്ങളിൽ വീടുകളിലും അങ്ങാടി യിലും എത്തിയിരുന്നു . അങ്ങാടിയില്‍ ഒരിക്കല്‍ കവലപ്രസംഗം നടത്തുകയും ചെയ്തിരുന്നു.
നിരവധി തവണ തണ്ടർബോൾട്ട് അടക്കമുള്ള സേന മട്ടിക്കുന്നു, എടുത്തു വെച്ചകല്ല് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
സമീപ പ്രദേമായ കോടഞ്ചേരി തുഷാരഗിരി മലമേഘലയിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു
Tags:
Latest News
