Trending

കരാറു കമ്പനിക്ക് പ്രതിസന്ധി, ഉദ്യാഗസ്ഥർ നോക്കുകുത്തി.ദീർഘിപ്പിച്ച് നൽകിയ കരാർ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം .ദേശീയ പാതയിലെ 75% പണിയും ബാക്കി. റോഡിൽ വിള്ളലും, കുഴികളും കാരണം അപകടങ്ങൾ പതിവായി.






താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ നെല്ലാംങ്കണ്ടി മുതൽ അടിവാരം വരെയുള്ള ഭാഗത്തെ 75% പണിയാണ് കരാർ നൽകി  രണ്ടര വർഷം പിന്നിട്ടിട്ടും മുടങ്ങി കിടക്കുന്നത്.മൊത്തം 20 കിലോമീറ്റർ ദൂരത്തിലെ പ്രവൃത്തിയാണ് നാഥ് എന്ന കമ്പനിക്ക് നൽകിയിരിക്കുന്നത്.

2020 ലാണ് നാഥ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പിനി കരാർ നൽകിയത്, കരാർ പ്രകാരം 2021സപ്മ്പതംർ മാസം പണി പൂർത്തീകരിക്കേണ്ടതായിരുന്നു.
പണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് 2022 ജൂൺ 30 വരെ കരാർ നീട്ടി നൽകി, എന്നാൽ ഇതുവരെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.

നെല്ലാംങ്കണ്ടി മുതൽ താമരശ്ശേരി വരെയുള്ള ഭാഗത്ത് ടാറിംങ്ങ് ആരംഭിച്ചിട്ട് പോലുമില്ല. 

താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ വെസ്റ്റ് കൈതപ്പൊയിൽ വരെ റോഡിൽ ഒന്നാം ഘട്ട ടാറിംങ്ങ് DBM (Dense Bituminous Macadam ) നടത്തിയെങ്കിലും ഒരാഴ്ചക്കകം തന്നെ പലയിടങ്ങളിലും വിള്ളൽ രൂപപ്പെട്ടിരുന്നു.

ഇതേ തുടർന്ന് നാട്ടുകാർ വിജിലൻസിൽ പരാതി നൽകിയതിനാൽ വിജിലൻസ് പശോധന നടത്തി. പിന്നീട് പൂർണമായും തകർന്ന് ഒരു കിലോമീറ്ററോളം ദൂരം  പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്തു, മറ്റു നിരവധി സ്ഥലങ്ങളിൽ വിള്ളൽ വന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റിയും വീണ്ടും ടാറിംങ്ങ് നടത്തി.

DBM നടത്തി ഉടൻ തന്നെ അടുത്ത ലയറായ BC നടത്തേണ്ടിയിരുന്നു എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും നടത്തിയിട്ടില്ല. അതിനിടെയാണ് താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ കൈതപ്പൊയിൽ വരെയുള്ള DBM നടത്തിയ ഭാഗങ്ങളിൽ വ്യാപകമായി വീണ്ടും വിള്ളൽ രൂപപ്പെട്ടത്.

താമരശ്ശേരി ടൗണിൽ ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഓവ് ചാൽ പൊളിച്ച് 3 മാസം കഴിഞ്ഞിട്ടും പണി പാതി വഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ കടയിൽ ആളുകൾക്ക് കയറാൻ കഴിയാത്തതുമൂലം വ്യപാരികളും ദുരിതത്തിലായി. ഗതാഗത കുരുക്കും പതിവായി.

കയറ്റം കുറയ്ക്കൽ, കലുങ്ക്  പുനർ നിർമാണം, ഓവ് ചാൽ നിർമാണം, നടപ്പാത നവീകരണം താമരശ്ശേരി - കാരാടി, പുല്ലാഞ്ഞിമേട്
വളവ് എന്നിവിടങ്ങിൽ പൂട്ടുകട്ട പാകൽ തുടങ്ങിയ പ്രവൃത്തികളു മായി 20 കിലോമീറ്റർ വരുന്ന ദേശീയ പാത നവീകരണത്തിന് 35 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 28 കോടി രൂപക്കാ നാഥ് കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുത്തത്.

അടിവാരത്ത് പാലം പണി ഒരു വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാതിരുന്ന അവസരത്തിൽ ജനങ്ങൾ ഒന്നടങ്കം സമരരംഗത്തിറങ്ങുകയും പിന്നീട് പണി തീർക്കുകയുമായിരുന്നു.

പതിവായി റോഡ് തകരുന്ന പുല്ലാഞ്ഞിമേട് വളവ്, കാരാടി എന്നിവിടങ്ങളിൽ ഇൻറർലോക്ക് കട്ടകൾ പാകാനായിട്ടാണ് പദ്ധതി.

ഇതിൽ പുല്ലാഞ്ഞിമേട് മാത്രമാണ് കട്ട വിരിച്ചത്.ഇവിടെയും പണിയിലെ മെല്ലപ്പോക്ക് കാരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് എത്തുകയും അന്ത്യശ്വാസനം നൽകുകയും ചെയ്തിരുന്നു.

കരാർ കാലാവധി ജൂൺ 30 ന് അവസാനിക്കാനിരിക്കെ മുക്കാൽ ഭാഗം പ്രവർത്തിയും ബാക്കിയാണ്.





T News

working in the field of advertising and printing

Post a Comment

Previous Post Next Post