താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി ഗ്രാൻറ് ഇനത്തിൽ ലഭിച്ച 40 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കട്ടിപ്പാറ ബൈപ്പാസ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടും മുമ്പേ തകർന്നു.
റോഡിൻ്റെ ചില ഭാഗങ്ങൾ താഴ്ന്ന് പോയതിനാൽ ഇതു വഴി ഭാരം കയറ്റിയുള്ള വാഹനങ്ങൾ കടന്നു പോകുന്നതിന് പഞ്ചായത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത തരത്തിലാണ് പ്രവൃത്തി നടന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ബോധ്യപ്പെടുന്ന രൂപത്തിലാണ് റോഡിൻ്റെ അവസ്ഥ.
റോഡ് നിർമ്മാണ പ്രവൃത്തിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ലത്തീഫ് കോലി പറഞ്ഞു.
