Trending

പെരുമ്പള്ളിയിൽ വീണ്ടും അപകടം, 4 പേർക്ക് പരിക്ക്


താമരശ്ശേരി:  ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് 4 പേർക്ക് പരിക്കേറ്റു. യാത്രക്കാരായ
കോഴിക്കോട് സ്വദേശി മിലൻ, കൊച്ചി സ്വദേശി ഹരീഷ്, സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി കുടുക്കിൽ ഉമ്മരം മണ്ണാർ തൊടികയിൽ ഹുനൈസ്, മുഹമ്മദ് നിഹാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും, അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്

പരിക്കേറ്റ നാലുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


അപകടമുണ്ടായ സ്ഥലത്തിന് സമീപം ഇന്നലെ രാത്രി KSRTC ബസ്സും രണ്ടു കാറുകളും കൂട്ടിയിടിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post