കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് പൊലീസ് ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. കാരിയറെ കൂട്ടിക്കൊണ്ടു പോകാനെത്തിയ രണ്ടു പേര്‍ വാഹനസഹിതം പിടിയിലായി.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് റമീസാണ് പൊലീസിന്‍റെ പിടിയിലായത്. ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ഉരുളകളിലായി ഒരു കിലോയോളം സ്വര്‍ണ്ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം എസ്.പി.എസ്. സുജിത്ത് ദാസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് കാത്തിരുന്നാണ് പ്രതിയെ വലയിലാക്കിയത്.
