താമരശ്ശേരി: റോഡിലെ കുഴി മൂലം നിരന്തരം അപകടം നടക്കുന്ന താമരശ്ശേരി കാരാടിയിൽ ഇൻ്റർലോക്ക് കട്ടകൾ പതിക്കാൻ 2020ൽ നാഥ് ഇൻഫ്രാ സ്ട്രക്ച്ചർ എന്ന കമ്പനിക്ക് കരാർ നൽകിയിട്ടുണ്ടെന്നും, ഈ പ്രവർത്തി 2021 സെപ്തംബറിൽ പൂർത്തീകരിക്കേണ്ടതായിരിന്നുവെന്നും, എന്നാൽ കരാറുകാരുടെ പ്രതിസന്ധി മൂലമാണ് നീണ്ടുപോയെതെന്നും ദേശീയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ റെനി പി മാത്യു പറഞ്ഞു.
നിശ്ചയിച്ച കാലയളവിൽ പണി പൂർത്തീകരിക്കാത്തതിനാൽ 2022 ജൂൺ 30 വരെ കരാറുകാർക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്.
റോഡിൽ കുഴി മൂലം അപകടം വരാതെ നോക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്വമാന്നെന്നും ,ഇത് കർശനമായി പാലിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വ്യക്തമാക്കി.
മഴക്കാലത്തിന് മുന്നോടിയായി റോഡിലെ എല്ലാ കുണ്ടും കുഴികളും, അടക്കാനും, കലുങ്കുകളും, ഓടകളും വൃത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
