15 വർഷത്തോളമായി കേരളത്തിൽ താമസിച്ച് മിഠായി ഉണ്ടാക്കി വിൽക്കുന്ന തമിഴ്നാട് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
25.5 ലക്ഷം രൂപക്ക് കരാറുറപ്പിച്ച വീടിന് 20.15 ലക്ഷം രൂപ ഉടമ കൈപ്പറ്റിയിരുന്നു.
എന്നാൽ വാഹന വായ്പ തിരിച്ചടക്കാത്തതിനാൽ ശ്രീറാം ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനം വീട് നേരത്തെ തന്നെ മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നു. ഈ വിവരം മറച്ചുവെച്ചായിരുന്നു വിൽപ്പന നടത്തിയത്.
ഇതൊന്നുമറിയാതെ പണം നൽകി താക്കോൽ കൈപ്പറ്റി വീട്ടിൽ താമസിക്കുന്ന തമിഴ്നാട് പഴനി സ്വദേശികളായ റഫീഖിനെയും കുടുംബത്തേയും ഒഴിപ്പിക്കാൻ പോലീസ് സഹായത്തോടെ ആമീൻ എത്തിയത് മൂന്നു തവണ.
താമരശ്ശേരി പരപ്പൻപൊയിൽ നങ്ങിച്ചി തൊടുകയിൽ അബ്ദുൽ മജീദ് എന്ന സ്ഥലമുടമയാണ് ഇടനിലക്കാരായ ചന്ദ്രൻ, ഹമീദ്, അസീസ് എന്നിവരുടെ സഹായത്താൽ 20.15 ലക്ഷം കൈക്കലാക്കിയത്.
കേരള ബാങ്കിൽ പണയം വെച്ച ആധാരം എടുക്കാനെന്ന് പറഞ്ഞ് ആദ്യം 13,00000 ( പതിമൂന്ന് ലക്ഷം രൂപ) അഡ്വവൻസ് വാങ്ങിയാണ് എഗ്രിമെൻ്റ് എഴുതിയത്.
ആധാരം ലഭിക്കാതെ വന്നതിനെ തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് പണം ബാങ്കിൽ അടച്ചില്ലെന്ന വിവരം അടിയുന്നത്. പിന്നീട് ബാധ്യത തീർക്കാൻ വീണ്ടും.7,15000 രൂപ ബാങ്കിൽ അടപ്പിച്ചു.തുടർന്നും റജിസ്റ്റർ ചെയ്തു നൽകിയില്ല.
ഇതിനു ശേഷമാണ് മറ്റൊരു ബാധ്യത അറിയുന്നത്.
വീട് മറ്റൊരു ആളുടേത് ആണെന്ന ഉത്തരവുമായി പോലീനും ആമീനും വീട്ടിൽ എത്തിയ സമയത്താണ് അറിയുന്നത് വസ്തുവിൻ്റെ നികുതി ശീട്ട് വെച്ച് ശ്രീറാം ഫൈനാൻസിൽ നിന്നും സ്ഥലമുടമ അബ്ദുൽ മജീദ് വാഹത്തിന് ലോൺ എടുത്ത് തിരിച്ചടവ് നടത്താത്തതിനാൽ അവർ 2.5 ലക്ഷത്തിന് വീട് മറ്റൊരാൾക്ക് കൈമാറിയതായ വിവരം. ജപ്തി സംബന്ധിച്ച നടപടികൾ 2019 ൽ തന്നെ ആരംഭിച്ചിരുന്നു. ഇതെല്ലാം മറച്ചുവെച്ചായിരുന്നു തമിഴ്നാനാട് വിൽപ്പന നാടകം നടത്തിയത്.
വീട് ഒഴിപ്പിച്ച് ലേലത്തിൽ എടുത്ത ഉടമക്ക് കൈമാറുന്നതിന് കോടതി ഉത്തരവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
നാട്ടുകാരുടെ ഇടപെടലും, വഴി സംബന്ധിച്ച തർക്കവും കാരണം മൂന്നു തവണ ഉദ്യോഗസ്ഥർ മടങ്ങി പോകുകയായിരുന്നു. ഇനി അവധി നൽകില്ലെന്നും,ഒഴിഞ്ഞ് പോകാൻ അന്ത്യശ്വാസനം നൽകിയുമാണ് മൂന്നാം തവണ ഉദ്യോഗസ്ഥർ മടങ്ങിയത്
25.5 ലക്ഷം വില നിശ്ചയിച്ച് കച്ചവടകരാറുണ്ടാക്കിയ വസ്തു 2.5 ലക്ഷം രൂപക്കാണ് സ്വകാര്യ ധനകാര്യ സ്ഥാപനം നേരത്തെ കൈമാറ്റം നടത്തിയത്.
ഒരു വർഷം മുമ്പ് റഫീഖ് വസ്തുവിന് അഡ്വൻസ് നൽകി കച്ചവടം ഉറപ്പിച്ചെങ്കിലും, 8 മാസം മുമ്പാണ് താമസത്തിനായി എത്തിയത്.വീടിൻ്റെ താക്കോൽ ഉടമ കൈമാറിയെങ്കിലും റജിസ്റ്റർ ചെയ്തു നൽകാതെ പല ഒഴിവു കഴിവുകളും പറഞ്ഞ് നീട്ടികൊണ്ടു പോകുകയായിരുന്നു.
റഫീഖും, മാതാവും, പിതാവും, ഭാര്യയും, കൊച്ചു കുട്ടിയുമാണ് ഇവിടെ താമസം.
ഭാര്യയുടെയും, മാതാവിൻ്റെയും സ്വർണവും, നാട്ടിലെ വസ്തുക്കളും വിറ്റ വകയിൽ കിട്ടിയ പണമാണ് വീടിനായി നൽകിയത്.
ഇതിനിടെ ജില്ലാ കലക്ടർക്കും,പോലീസിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു, കലക്ടർക്ക് നൽകിയ പരാതിയും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിനായി എത്തിയിരുന്നു.
ഇതേ തുടർന്ന് വീട്ടുടമസ്ഥനെ വിളിപ്പിക്കുകയും, പണം തിരിച്ചു നൽകാൻ അവധി പറയുകയും ചെയ്തിരുന്നു, പറഞ്ഞ സമയമെല്ലാം കഴിഞ്ഞെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
തട്ടിപ്പുകാർക്കെതിരെവഞ്ചനാകുറ്റത്തിന് കേസുപോലും എടുത്തില്ലെന്നാണ് ലഭ്യമായ വിവരം.
കോടതി ഉത്തരവുമായി വീണ്ടും വീട്ടിൽ നിന്നും ഇറക്കിവിടാൻ വന്നാൽ ഇനി എങ്ങോട്ട് പോകുമെന്ന് കുടുംബത്തിന് യാതൊരു നിശ്ചയവുമില്ല.
