തിരുവമ്പാടി: തുമ്പക്കോട് സുജൻ മണിയാൻപാറ എന്നയാളുടെ വീടിനോട് ചേർന്ന് കൊപ്ര ചേവിന്റെ വിന്റെ ഉള്ളിൽ ആണ് വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചത്..
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
തിരുവമ്പാടി പഞ്ചായത്തിലെ തുമ്പക്കോട് മലയിലാണ് കൊപ്ര ചേവിന്റെ ഉള്ളിൽ വ്യവസായിക അടിസ്ഥാനത്തിൽ വ്യാജ വാറ്റ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.
വിഷു,ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി വില്പനക്ക് ഒരുക്കിയ വാറ്റ് കേന്ദ്രമാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്.

