കേരള സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെട്ടതും വ്യവസായ-വാണിജ്യ വകുപ്പ് ആവിഷ്കരിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്സ്, സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്തുന്നതുമായ ജനകീയ പദ്ധതിയായ *വിജയവീഥിമത്സര പരീക്ഷ പരിശീലന പരിപാടി* പുതുപ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതുപ്പാടി പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ശ്രീ ലിന്റോ ജോസഫ് പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ഈങ്ങാപ്പുഴയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പേസ് എൻട്രൻസ് കോച്ചിങ് സെന്ററിൽ വെച്ചാണ് പരിശീലനം നൽകുക. മത്സര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പുവരുത്തുന്ന രീതിയിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യപരിശീലനവും നൽകുന്നു.
പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ കെ സി വേലായുധൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
വൈസ് പ്രസിഡന്റ് ശ്രീ മൊയ്‌ദീൻ ടി എ സ്വാഗതം ആശംസിച്ചു. സ്പേസ് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ ശ്രീ രാജഗോപാലൻ ആശംസകൾ പറഞ്ഞു. ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും,സ്പേസ് ട്യൂഷൻ സെന്റർ ഭാരവാഹികളും,നാട്ടുകാരും ഈങ്ങാപ്പുഴ വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ സന്നിഹിതരായി. ബാങ്ക് സെക്രട്ടറി ശ്രീ സജീഷ് കെ.ജി നന്ദിയും പറഞ്ഞു.
Tags:
Latest News
