Trending

തെലങ്കാന സമര പോരാളി മല്ലു സ്വരാജ്യം അന്തരിച്ചു


ആന്ധ്രാപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം(91) അന്തരിച്ചു.  ഹൈദരാബാദ് ബഞ്ചാരാഹിൽസിലെ കേർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

നാളെ രാവിലെ ആറിന് ആര്‍ടിസിഎച്ച് റോഡിലുള്ള സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് പൊതു ദര്‍ശനത്തിന് കൊണ്ടുപോകും. ഒമ്പത് മണിവരെ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം ജന്മനാടായ നല്ലഗൊണ്ടയിലേക്ക് കൊണ്ടുപോകും. ജന്മനാട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം നല്ലഗൊണ്ട മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കും.




പതിനൊന്നാംവയസ്സിൽ തുടങ്ങിയ പൊതുപ്രവർത്തനം ആരംഭിച്ച മല്ലു സ്വരാജ്യം സായുധപോരാട്ടത്തിനുശേഷം മേഖലയിലെ കർഷകരുടെ ക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി. കമ്യൂണിസ്റ്റ് പാർടിയുടെ പ്രമുഖ നേതാവായി ഉയർന്നു. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി. നാൽഗൊണ്ട മണ്ഡലത്തിൽനിന്ന് വിജയിച്ച് പാർലമെന്റിലുമെത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post