Trending

പാമ്പ് വേലായുധൻ ഒരോർമ്മ... ജയപ്രകാശ് പയ്യന്നൂർ




1947 -ൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ജനിച്ച വേലായുധൻ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി.



1980-ൽ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തിയ സർപ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധൻ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ (ഏതാണ്ട് ഒരു മാസം) കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ അദ്ദേഹം അങ്ങനെ ശ്രദ്ധേയനാകുകയായിരുന്നു.

ഈ 'സർപ്പയജ്ഞം' അദ്ദേഹത്തെ ഗിന്നസ്സ് റെക്കോർഡിലെത്തിച്ചു. പിന്നീട് പല സ്ഥലങ്ങളിൽ അദ്ദേഹം സർപ്പയജ്ഞം നടത്തിയിട്ടുണ്ട്.



പാമ്പു വേലായുധൻ ...
പാമ്പുപിടുത്തം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഇക്കാലത്ത് ഓർമ വരുന്നത്, വാവ സുരേഷിന്റെ പേരാണ്. അദ്ദേഹം അടുത്ത കാലത്തു മൂർഖന്റെ കടിയേറ്റു ആശുപത്രിയിൽ
കുറച്ചു കാലം അപകടാവാസ്ഥയിൽ കിടക്കുകയുണ്ടായി.

ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയത് നാം കണ്ടു. പാമ്പുപിടുത്തത്തേയും വാവ സുരേഷിനേയും അനുകൂലിച്ചും പ്രതികരണമുണ്ടായി.
ഈ സന്ദർഭത്തിൽ ഓർമ വരുന്നത്, പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ജയപ്രകാശ് പയ്യന്നൂരിന്റെ കൂടെ ഏതാണ്ട് 25 വർഷം മുൻപ് ... 1997 - ൽ ആണെന്ന് തോന്നുന്നു .. ഒരു ഫോട്ടോ ഫീച്ചർ ആണ് .


അന്ന് കേരളത്തിൽ പാമ്പു പിടിത്തവുമായി ബന്ധപ്പെട്ട് വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു
പാമ്പു വേലായുധൻ. പേരിൽ തന്നെ പാമ്പുഉള്ള പാമ്പു വേലായുധന്റെ ഒരു പ്രദർശനം തൃക്കരിപ്പൂരിനടുത്തുള്ള കാലിക്കടവിൽ നടക്കുകയും അത് മനോരാജ്യം വാരികയ്ക്ക് വേണ്ടി ഒരു ഫീച്ചർ ആക്കുവാൻ ലേഖകൻ തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു.

ഏതാണ്ട് ഒരു ദിവസം മുഴുവനും പാമ്പു വേലായുധന്റെ കൂടെ  ലേഖകനും, ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു.അന്ന് വ്യക്തിഗത ഇനങ്ങളുമായി കുറെ പേർ എക്സിബിഷനിൽ പങ്കെടുത്തിരുന്നു.കറണ്ടു മോഹൻ,സംസാരിക്കുന്ന പാവ,കൈകൊണ്ടു തേങ്ങ പൊളിക്കുന്ന ഒരാൾ .. ഇങ്ങനെ പലരും.. .പക്ഷെ കൂടുതൽ ആളുകൾ പാമ്പു വേലായുധന്റെ സർപ്പയജ്ഞം കാണാനായിരുന്നു  ഉണ്ടായിരുന്നത്. 

രണ്ട് ദശാബ്ദങ്ങൾ മുൻപുള്ള സംഭവം ആണെങ്കിലും  ഇന്നു അത് മനസ്സിൽ അതുപോലെ യുണ്ട് .

,അദ്ദേഹത്തെ കാണുവാൻ തന്നെ പാടുപെട്ടു.. കാരണം  ആരാധകരുടെ ഒരു സംഘം തന്നെ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു. വേലായുധന്റെ പ്രദർശനം കാണാനും വൻ തിരക്ക്..നേരിൽ കണ്ടു വിവരം പറഞ്ഞപ്പോൾ അദ്ദേഹം  പൂർണ്ണമായും സഹകരിച്ചു. ഫീച്ചർനു വേണ്ടി  ഫോട്ടോ എടുക്കുന്നതിനായി ചില പ്രത്യേക ഐറ്റങ്ങൾ കാണിക്കുകയും ചെയ്തു. ആ കാലയളവിൽ   കേരളത്തിലെ വിഷ  പാമ്പുകളുടെ കൂടെ സഹവസിച്ച്, ജനങ്ങൾക്കിടയിൽ പാമ്പുകളെ  കുറിച്ച് ഒരു അവബോധം, ജനകീയമായി ഉണ്ടാക്കുകയായിരുന്നു വേലായുധന്റെ ഉദ്ദശ്യം.

 പാമ്പ്  മനുഷ്യന്റെ ശത്രു അല്ല എന്നും,  വളരെ ചെറിയ ശതമാനം മാത്രമേ വിഷപാമ്പുകൾ ഉള്ളുവെന്നും,അതും അവയെ ഉപദ്രവിച്ചാൽ മാത്രമേ നമ്മളെ തിരിച്ചു ഉപദ്രവിക്കുകയുള്ളുവെന്നുമുള്ള സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ പാമ്പു വേലായുധന്റെ സർപ്പ പ്രദർശനങ്ങൾക്കു സാധിച്ചിട്ടുണ്ട്.

അന്നത്തെ പ്രദർശനത്തിൽ ഒരുദിവസം മുഴുവനായും  അദ്ദേഹത്തിന്റെ കൂടെ ചിലവഴിച്ചു  മകളായ സംഗീത കൂടെ ഉണ്ടായിരുന്നു എന്നതാണ് രസകരം..
പാമ്പ്  വേലായുധന്റെ കുടുംബം പൂർണമായും ഇതിനോട് സഹകരിച്ചിരുന്നു.അദ്ദേഹം കുടുംബസമേതമാണ്‌ അന്ന് കാലിക്കടവ് എത്തിയത്. മകളും വേലായുധന്റെ കൂടെ പ്രദർശനത്തിൽ സഹായിക്കാൻ ഉണ്ടായിരുന്നു.ആ സമയങ്ങളിൽ അദ്ദേഹത്തിന് പല തവണ പാമ്പിന്റെ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ രീതിയിൽപാമ്പു വിഷത്തോടെ ഒരു പ്രതിരോധം നേടിയ അവസ്ഥയിൽ ആണ് ഞാൻ എന്ന് വേലായുധൻ തമാശയിൽ പറയുകയുണ്ടായി.  .എന്ന്‌ മാത്രമല്ല  ആ പ്രദർശനത്തിൽ അദ്ദേഹം വാരികക്ക് വേണ്ടി ഫോട്ടോ എടുക്കാൻ ചേരയെ കൊണ്ട് കൈയിൽ കടിപ്പിച്ചു ചോര വാർന്നൊലിക്കുന്ന അവസ്ഥ ഉണ്ടാക്കുകയുണ്ടായി. ചിത്രം അന്ന് ജയപ്രകാശ് പയ്യന്നൂർ എടുക്കുകയും ചെയ്തു. 


ചേരയെ ആ കാലത്തു ആളുകൾ കൊല്ലുന്ന പതിവ് ഉണ്ടായിരുന്നു, ചേര വിഷപ്പാമ്പ് അല്ല എന്നും  ചേര കർഷകരുടെ മിത്രമാണെന്നും  കാര്യങ്ങൾ വിശദീകരിച്ചു നൽകുകയുമുണ്ടായി.ചുരുക്കി പറഞ്ഞാൽ പലതരത്തിലുള്ള പാമ്പുകളെ കുറിച്ചും ഏതിനാണ് വിഷമുള്ളത്
ഇല്ലാത്തത് തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി വിശദ്ധീകരിക്കുകയുണ്ടായി.ഏതായാലും മറക്കാനാവാത്ത ഒരു അനുഭവമായിന്നു അത്.
 25 വർഷം മുൻപ്, ഇന്നത്തെ പോലെ മീഡിയയും ,മൊബൈൽ ഫോണും  ഇല്ലാത്ത ആ കാലഘട്ടത്തിൽ കേരളത്തിൽ ഉടനീളം ,ഗ്രാമഗ്രാമാന്തരങ്ങളിൽ പണത്തിനുവേണ്ടിയല്ലാതെ  ഇത്തരം പ്രദർശനം നടത്തി ജനങ്ങളിൽ അവബോധം നൽകിയ ഒരു അപൂർവ വ്യക്തി യായിരുന്നു പാമ്പു വേലായുധൻ.

അദ്ദേഹത്തിൻറെ അനുഭവങ്ങളും,കുടുംബ വിശേഷങ്ങളും നമ്മളുമായി  പങ്കുവയ്ക്കുകയുണ്ടായി, അന്ന്
ഫീച്ചർ വായിച്ചു ഒരുപാടുപേർ അഭിപ്രായം പറയുകയുണ്ടായി. ജയപ്രകാശിന്റെ ഈ ഫോട്ടോകൾ കണ്ടപ്പോൾ വീണ്ടും
 ആ കാലത്തിലേക്ക്,ഓർമ്മകളിലേക്ക്   യാത്ര ചെയ്യാൻ സാധിച്ചു.
ഇപ്പോൾ ഇത് ഓർക്കുവാനുണ്ടായ ഒരു കാരണം വാവ സുരേഷിന്റെ വാർത്തകളാണ്, ഇതിനും എത്രയോ വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഒരാൾ  ജീവിച്ചിരിപ്പുണ്ടായിരുന്നു .. പാമ്പു വേലായുധൻ .. എന്ന് നമ്മുടെ യുവ തലമുറ അറിയട്ടെ.


Post Courtesy: Jayaprakash Payyannur
T News

working in the field of advertising and printing

Post a Comment

Previous Post Next Post