Trending

സ്റ്റാർട്ടപ്പ് എങ്ങിനെ എന്ത് ; സെമിനാർ നടത്തി






കോഴിക്കോട് :കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി,  കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ  എം എസ് എം ഇ സെകെയിലിംങ്ങ് അപ്പ് സെമിനാർ  സംഘടിപ്പിച്ചു. യുവ സംരംഭകനും കോസ്മോസ് സ്പോർട്സ് ചെയർമാനുമായ എ കെ നിഷാദ്   ഉദ്ഘാടനം ചെയ്തു.

സംരംഭകർ മത്സരിക്കേണ്ടത് ആഗോളാടിസ്ഥാനത്തിലാകണമെന്ന്   എ. കെ നിഷാദ് അഭിപ്രായപ്പെട്ടു.
മത്സരത്തിൽ നിന്നും 
പരാജയപെടാതിരിക്കാൻ ഇത്തരം ബോധവൽക്കരണ ക്ലാസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


സ്റ്റാർട്ട് അപ്പുകൾ  എന്നാൽ ഐ ടി പാർക്കുകളിലെ സംരംഭമെന്നാണ് പൊതുവെയുള്ള ധാരണ.   പരമ്പരാഗത ബിസിനസുകൾ, ടെക്നോളജി സപ്പോർട്ടോടുകൂടി രൂപ മാറ്റം വരുത്തിയവയാണ് സ്റ്റാർട്ട് അപ്പുകൾ എന്ന വസ്തുത തിരിച്ചറിയാനാണ്  ചേംബർ ഇത്തരമൊരു സെമിനാർ നടത്തിയതെന്ന് പ്രസിഡന്റ് റാഫി പി ദേവസ്സി പറഞ്ഞു.

യുവ സംരംഭകനും മിസോൺ എം ഡിയുമായ കെ സുഭാഷ് ബാബു പരമ്പാരാഗത ബിസിനസുകളെ എങ്ങിനെ സ്റ്റാർട്ട് അപ്പുകളാക്കാമെന്നത് സംബന്ധിച്ചും കേരള സ്റ്റാർട്ട് അപ്പ് മിഷൻ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ സയ്യിദ് സവാദ് എന്നിവർ ക്ലാസെടുത്തു.

കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.

ചേംബർ ഹോണററി  സെക്രട്ടറി എ. പി അബ്ദുല്ല കുട്ടി,ചേംബർ മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ ,ട്രഷറർ  ബോബിഷ് കുന്നത്ത് എന്നിവർ സംസാരിച്ചു.







ഫോട്ടോ: കാലിക്കറ്റ് ചേംബർ നടത്തിയ എം എസ് എം ഇ  സ്കെയിലിംങ്ങ് അപ്പ് സെമിനാർ എ കെ നിഷാദ് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഹോണററി സെക്രട്ടറി എ പി അബ്ദുല്ല കുട്ടി, പ്രസിഡന്റ് റാഫി പി ദേവസ്സി, സുബൈർ കൊളക്കാടൻ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post