താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് പിൻവശത്തുള്ള ചാലുംമ്പാട്ടിൽ നിന്നാണ് സഹജീവി സ്നേഹത്തിൻ്റെ ഈ അപൂർവ്വ കാഴ്ച.
താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ മത്സ്യ വ്യാപാരം നടത്തുന്ന ചുലുമ്പാട്ടിൽ പീവയെന്ന അബദുൽ ഗഫൂറിന് ഉദ്ദേശം രണ്ടര മാസം മുമ്പാണ് വീടിന് സമീപത്ത് നിന്നും മൂന്ന് കീരി കുഞ്ഞുങ്ങളെ ലഭിക്കുന്നത് .
തള്ള ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങൾക്ക് പിന്നീട് ഭക്ഷണം നൽകി തുടങ്ങി.ഏറെ നാളുകൾക്കൾക്ക് ശേഷം ഒരെണ്ണം ചത്തുപോകുകയും, മറ്റൊരെണ്ണത്തിനെ കാണാതാവുകയും ചെയ്തു.
അവശേഷിച്ച ഒന്നിന് പാലും, ചിക്കനും നൽകിയാണ് പീവ കൂടെ കൂട്ടി.
വീട്ടിലെത്തി പീവ വിളിച്ചാൽ കീരി കുഞ്ഞ് ഓടി തോളിൽ കയറും, പിന്നെ ഉമ്മ വെച്ചും ശരീരത്തിലൂടെ ഓടിയുള്ളകളിയാണ്.
യാതൊരു വിധത്തിലുള്ള ഉപദ്രവവും ഇതുവരെ ആർക്കും കീരി കുഞ്ഞിനെ കൊണ്ട് ഉണ്ടായിട്ടില്ല.
പീവ തൻ്റെ കടയിലേക്ക് പോകുംമ്പോൾ ഇടക്ക് കൂടെ കൂടാറുണ്ട്. ആളുകൾ അത്ഭുതത്തോടെയാണ് ഇവരുടെ സൗഹൃദം വീക്ഷിക്കാറുള്ളത്.
കീരിയെ വളർത്തുന്നതിൽ എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടാവുമോയെന്ന ഭയം മൂലം വനം വകുപ്പ് അധികൃതരുമായി സംസാരിച്ചെങ്കിലും കൂട്ടിലടച്ച് വളർത്താത്തതിനാൽ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പീവ പറഞ്ഞു.
മരത്തിലും പറമ്പിലും ഓടി കളിച്ചുകൊണ്ടിരിക്കും മ്പോഴും പീവയുടെ വിളി കേട്ടാൽ ഓടി വരും.
അളക്കാൻ പറ്റാത്തയത്ര ആയത്തിലുള്ള ആത്മബന്ധമാണ് ഇവർക്കിടയിലുള്ളതെന്ന് വീക്ഷിക്കുമ്പോൾ തന്നെ ഏതൊരാൾക്കും മനസ്സിലാവും.
Tags:
Latest News
