കോട്ടയം: ഈരാറ്റുപേട്ടയിൽ
വീടിന്റെ ഗേറ്റ് ദേഹത്ത് വീണ്
നാലുവയസ്സുകാരന്
ദാരുണാന്ത്യം. ഈരാറ്റുപേട്ട
പുത്തൻ പള്ളി ഇമാമിന്റെ
ചെറുമകൻ അഹ്സാൻ
അലിയാണ് മരിച്ചത്.
ഗേറ്റിൽ
കയറി കളിക്കുന്നതിനിടെ
ഇന്ന് രാവിലെ ആയിരുന്നു
അപകടം. |
ദുബായിലായിരുന്ന
കുട്ടിയും കുടുംബവും കഴിഞ്ഞ
ദിവസമായിരുന്നു
നാട്ടിലെത്തിയത്.
കുട്ടിയുടെ തലയിലേക്ക് ആണ്
ഗേറ്റ് വീണത് . അപകടത്തിന്
പിന്നാലെ കുട്ടിയെ
ഈരാറ്റുപേട്ടയിലെ
ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.
പുത്തൻ പള്ളി
ഇമാം നദീർ മൗലവിയുടെ മകൻ
ജവാദിന്റെ മകനാണ്
അഹ്സാൻ അലി.
ഗേറ്റിൽ തുങ്ങി
ആടിക്കളിക്കുന്നത് അഹ്സാൻ
അലിയുടെ പതിവായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു
Tags:
Latest News
