Trending

പ്രതിഷേധക്കാര്‍ പിഴുത കെ റെയില്‍ കല്ല് ഭൂ ഉടമ തിരികെയിടീച്ചു; കോണ്‍ഗ്രസുകാര്‍ അതിക്രമിച്ച് കയറിയെന്ന് പരാതി


കോലഞ്ചേരി: സിൽവർ ലൈൻ പദ്ധതിയുടെ അതിർത്തിക്കല്ല് പറിച്ചെറിയിൽ പ്രതിഷേധങ്ങൾക്കിടെ സമരക്കാർ പിഴുതുമാറ്റിയ കല്ല് വീണ്ടും ഇടുവിച്ച് ഭൂ ഉടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺ​ഗ്രസുകാർ പിഴുതു മാറ്റിയ സർവേക്കല്ലാണ് സ്ഥലമുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയെത്തുടർന്ന് പുനസ്ഥാപിച്ചത്.

മാമല എംകെ റോഡിന് സമീപം സ്ഥാപിച്ച കല്ല് വ്യാഴാഴ്ച രാത്രി പിഴുതു മാറ്റുകയായിരുന്നു. തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ചോറ്റാനിക്കര പൊലീസിന്റെ സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ കല്ല് പുനസ്ഥാപിച്ചു. പ്രദേശത്തെ കെ റെയിൽ കല്ലിടലനിനെതിരെ കോൺ​ഗ്രസ്, ബിജെപി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം തുടരുന്നുണ്ട്. കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ കല്ലിടല്‍ തടഞ്ഞ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു. പുരുഷ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചെന്ന് സ്ത്രീകൾ ആരോപിച്ചിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post