യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയെ അട്ടമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. സെലന്‍സ്‌കിയെ സ്ഥാന ഭ്രഷ്ടനാക്കി പകരം മുന്‍ യുക്രേനിയന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ സ്ഥാനത്ത് തിരികെയെത്തിക്കാന്‍ നീക്കമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെലറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ എത്തിയ യാനുകോവിച്ച്, റഷ്യ സെലന്‍സ്‌കിയെ സ്ഥാനത്തുനിന്നും നീക്കിയ ഉടനെ പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് യുക്രേനിയന്‍ മാധ്യമമായ ദി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2014ല്‍ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യന്‍ അനുകൂലിയാണ്. അട്ടിമറി നീക്കം പുടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന.
നേരത്തെ ഖര്‍സണ്‍ നഗരം പിടിച്ചെടുത്തുവെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. യുക്രേനിയന്‍ തലസ്ഥാനമായ ഖാര്‍ഖീവ് പിടിച്ചെടുക്കാന്‍ റഷ്യ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ഖാര്‍ഖീവില്‍ ഷെല്ലിംഗ് രൂക്ഷമായെന്നും റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ നഗരത്തില്‍ പ്രവേശിച്ചുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധിയുടെ പുതിയ ഇരയാണ് യുക്രൈന്‍: ഇറാന്‍
അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധിയുടെ പുതിയ ഇരയാണ് യുക്രൈനെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആരോപിച്ചു. ഇത്തരത്തിലൂള്ള നീക്കങ്ങള്‍ അമേരിക്ക തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അവര്‍ പ്രതസന്ധികള്‍ സൃഷ്ടിക്കുമെന്നും ആയത്തുല്ല അലി ഖാംനഇ അഭിപ്രായപ്പെട്ടു.
'അമേരിക്ക രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. അത് വളര്‍ത്തുകയും അതില്‍ നിന്നും മുതലെടുക്കുകയും ചെയ്യും. ഇതിന്റെ പുതിയ ഇരയാണ് യുക്രൈന്‍. അമേരിക്കയേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും വിശ്വസിക്കരുതെന്ന പാഠമാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.'ഇന്നലത്തെ അഫ്ഗാനിസ്ഥാനാണ് ഇന്നത്തെ യുക്രെയ്‌നെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെയും മറ്റ് പാശ്ചാത്യ സര്‍ക്കാറുകളെയും വിശ്വസിച്ചു എന്നാണ് ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കണ്ടത് അവര്‍ ഒറ്റപ്പെട്ടതാണ്. സര്‍ക്കാരുകളുടെ ഏറ്റവും വലിയ പിന്തുണ എന്ന് പറയുന്നത് അവിടുത്തെ ജനങ്ങളാണ്. യുക്രെയ്‌നിലെ ജനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അവിടത്തെ സര്‍ക്കാര്‍ ഈ അവസ്ഥയിലാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:
Latest News
