താമരശ്ശേരി: ഏറ്റെടുത്ത പണികളിലെല്ലാം ചീത്തപ്പേര് മാത്രം സുമ്പാധിച്ച നാഥ് പതിവു തെറ്റിച്ചില്ല.
താമരശ്ശേരി പട്ടണത്തിലെ ഓവുചാലുകൾക്ക് മീതെ ഫുട് പാത്തായി ഉപയോഗിക്കുന്ന സ്ലാബുകൾ തകർത്ത് അതിനകത്തെ ഇരുമ്പ് കമ്പികൾ ശേഖരിച്ച ശേഷം മറ്റ് കോൺഗ്രീറ്റ് അവശിഷ്ടങ്ങളെല്ലാം jcb ഉപയോഗിച്ച് ഒരു ചാലിൽ തന്നെ തള്ളി.
തല തിരിഞ്ഞ പ്രർത്തി മൂലം സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിലേക്കും, ലോഡ് ജിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴി തടസ്സപ്പെട്ടു.
ഇതേ തുടർന്ന് പ്രതിഷേധവുമായി വ്യാപാരികളും രംഗത്തെത്തി. പൊളിച്ച ഭാഗത്തെ പണി പൂർത്തീകരിച്ച ശേഷം മാത്രമേ മറ്റു ഭാഗം പൊളിക്കാൻ അനുവധിക്കുകയുള്ളൂവെന്ന് വ്യാപാരി നേതാക്കളായ അമിർ മുഹമ്മദ് ഷാജി ,റെജി ജോസഫ് എന്നിവർ വ്യക്തമാക്കി.


