Trending

കല്ലില്‍ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം


പത്തനംതിട്ട: കല്ലില്‍ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. കുളനട സ്വദേശികളായ സജിത്ത് കുമാറിന്റെയും സൂര്യയുടെയും മകള്‍ ദക്ഷ സജിത്ത്(2) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും വല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്.

റോഡരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് സജിത് കാശ്മീരില്‍ സൈനികനാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post