Trending

റോഡുപണി;കോടഞ്ചേരിയിലേക്കുള്ള ബസ്സുകൾ സർവീസ് മുടക്കി; പരീക്ഷക്ക് എത്താൻ സാധിക്കാതെ വിദ്യാർത്ഥികൾ വലയുന്നു.


താമരശ്ശേരി: റോഡുപണി കാരണം കൂടത്തായി - കോടഞ്ചേരി റോഡ് അടച്ചതിനാൽ താമരശ്ശേരി ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്കുള്ള ബസ്സുകൾ സർവീസ് മുടക്കി.

നൂറു കണക്കിന് വിദ്യാർത്ഥികളാണ് കോടഞ്ചേരി ഗവ.കോളേജിൽ എത്തിപ്പെടാൻ സാധിക്കാതെ താമരശ്ശേരി ബസ്സ് സ്റ്റാൻ്റിൽ കുടുക്കിയത്.

ബദൽ മാർഗ്ഗം ഒരുക്കാതെ റോഡ് പൂർണമായും അടച്ചതാണ് സർവ്വീസ് നിർത്താൻ കാരണമെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം.

സമയത്തിന് കോളേജിൽ എത്തി ചേരാൻ പറ്റാതിരുന്നാൽ പരീക്ഷ എഴുതാൻ  സാധിക്കാതെ വരുമെന്ന വിഷമത്തിലാണ് വിദ്യാർത്ഥികൾ
T News

working in the field of advertising and printing

Post a Comment

Previous Post Next Post