Trending

ഉടമകൾ സ്ഥലം വിട്ടു നൽകാത്തതാണ് വില്ലേജ് ഓഫീസിലേക്കുള്ള റോഡ് നവീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതർ.


താമരശ്ശേരി: കാരാടി രാരോത്ത് വില്ലേജ് ഓഫീസിലേക്കുള്ള ദുർഘട പാത നവീകരണത്തിന് തടസ്സമായി നിൽക്കുന്നത് റോഡിനായി സ്ഥലം നൽകിയവർ രേഖാമൂലം പഞ്ചായത്തിന് കൈമാറാത്തതാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

സ്ഥലം വിട്ടുകിട്ടിയാൽ ഉടൻ തന്നെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായ നടപടി സ്വീകരിക്കും, ഇതിന് മറ്റ് തടസ്സങ്ങൾ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.

രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കം കാരണമാണ് റോഡ് നവീകരണം മുടങ്ങി കിടക്കുന്നത് എന്നാണ് ടി ന്യൂസ് അന്വഷണത്തിൽ വ്യക്തമായത്.

ഇതിൽ ഒരാൾ താമരശ്ശേരിയിലെ പൊതുപ്രവർത്തകനും, താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ പാർട്ടിയുടെ നേതാവുമാണ്.

 വികലാംഗരും, മുതിർന്നവരുമായ നിരവധി പേർ ദിവസേന അപകടത്തിൽപ്പെട്ടിട്ടും പൊതു പ്രവർത്തകൻ്റെ ഭാഗത്ത് നിന്നു പോലും ഇതുവരെ കരുണയുണ്ടായിട്ടില്ല.

വ്യക്തികൾ തമ്മിലുള്ള തർക്കത്തിൻ്റെ ഫലമായി പാവങ്ങളായ നിരവധി പേരാണ് കഷ്ടപ്പെടുന്നത്.

റോഡായി ഉപയോഗിക്കുന്ന ഭൂമി വിട്ടുകിട്ടുന്നതിനായി പലതവണ അനുരഞ്ജന ചർച്ചകൾ
നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കേരളത്തിലെ മികച്ച വില്ലേജ് ഓഫീസായി രാരോത്ത് വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവിടെ എത്തിച്ചേരാനുള്ള റോഡിൻ്റെ അവസ്ഥ ശോചനീയമാണെന്ന് ടി.ന്യൂസ് വാർത്ത നൽകിയിരുന്നു.

എന്നാൽ റോഡ് പഞ്ചായത്തിന് കൈമാറാത്തത് കൊണ്ടാണ് ഇവിടെ ഫണ്ട് വിനിയോഗിക്കാൻ സാധിക്കാത്തെതെന്നും, റോഡ് വിട്ടുകിട്ടിയാൽ ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post