ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് എംപിമാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടികള്‍ക്കിടെ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തേറ്റ പ്രഹരം പൊലീസ് തല്ലിയതല്ലെന്ന് ദൃശ്യങ്ങള്‍. പൊലീസുമായുള്ള ഉന്തിനും തള്ളിനും ഇടയില്‍ സമീപത്തുണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകകരില്‍ ഒരാളുടെ ക്യാമറയായിരുന്നു എംപിയുടെ മുഖത്ത് തട്ടിയത്. സംഘര്‍ഷത്തിനിടെ പിന്നാലെ മുഖം പൊത്തി പിന്‍വാങ്ങുന്ന ഹൈബി ഈഡന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് എംപിക്ക് മുഖത്ത് അടിയേറ്റു എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.
മുഖത്ത് തട്ടിയത് എന്താണ് എന്നറിയാതെ ആയിരുന്നു ഹൈബിയും, മറ്റ് എംപിമാരും വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത്. പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങളിലാണ് മുഖത്ത് ക്യാമറ തട്ടുന്നത് വ്യതക്തമായത്.
അതേസമയം, എംപിമാരായ ടി എന്‍ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ച് തള്ളിയെന്നും എംപിമാര്‍ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാര്‍ ആരോപിച്ചു. പുരുഷ പോലീസ് തന്നെ മര്‍ദിച്ചെന്നായിരുന്നു സംഘര്‍ഷത്തിന് പിന്നാലെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് സംഘര്‍ഷത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ ചേംബറിലേക്ക് വിളിപ്പിച്ചു. പിന്നാലെ ആയിരുന്നു സ്പീക്കര്‍ക്ക് എം.പിമാര്‍ പരാതി നല്‍കിയത്. ചോദ്യോത്തര വേളയില്‍ വിഷയം അവതരിപ്പിക്കുമെന്നും എംപി പ്രതികരിച്ചു. ലോക്‌സഭയില്‍ സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Tags:
Latest News
