Trending

കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടം; തമിഴ് നാട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു


പതിമംഗലം പെട്രോൾ പമ്പിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ വയനാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ തിരുന്നെൽ വേലി സ്വദേശിയായ ഹബീബ് (20 ) മരണപ്പെട്ടു . കൂട്ടുകാരോടൊപ്പം വിനോദയാത്ര പോയി വരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽ പെട്ടു . ഹബീബിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post