കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 37മത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു വോളിബോൾ ടൂർണമെന്റ് ആവേശോ ജ്വലമായി സമാപിച്ചു .
വടകര ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ നാദാപുരം ഡി. വൈ. എസ്. പി. ജേക്കബ് ടി. പി ഉൽഘാടനം ചെയ്തു.
താമരശ്ശേരി ഡി. വൈ. എസ്. പി അഷ്‌റഫ് തെങ്ങലക്കണ്ടി,രഞ്ജീഷ്,കെ. പി. ഒ. എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുനിൽകുമാർ,ബഷീർ പട്ടാര എന്നിവർ ആശംസകൾ നേർന്നു
.കെ. പി. എ ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് പറമ്പത്ത് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ വി. പി നന്ദിയും പറഞ്ഞു.ടൂർണ്ണമെന്റിൽ നാദാപുരം സബ്ഡിവിഷനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഡി. വൈ. എസ്. പി അഷ്‌റഫ് തെങ്ങല ക്കണ്ടി നയിച്ച താമരശ്ശേരി സബ്ഡിവിഷൻ ജേതാക്കളായി.
Tags:
Latest News

