കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അപകടകരമായി ബസോടിച്ച് ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ നല്‍കിയതായി കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.
പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്‌റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി. ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ഇത് പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് അയച്ചു നൽകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ജഗന്‍ലാലും സംഘവും അന്വേഷണം നടത്തി കേസെടുത്തത്.
Tags:
Latest News
