Trending

വ്യാജരേഖ നിർമ്മാണം വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ


വ്യാജരേഖ നിർമ്മാണം വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷയോടൊപ്പം വൈത്തിരി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച രേഖ വ്യാജമായി ഉണ്ടാക്കിയ കേസിൽ ഒന്നാം പ്രതി യാക്കപ്പെട്ട വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. 

കോഴിക്കോട് ഉള്ളിയേരി സ്വദേശിയും വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റുമായ ടി. അശോകനെയാണ് (51) വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

 കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. വൈത്തിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വൈത്തിരി താലൂക് തഹസിൽദാരുടെയും പരാതിയിലാണ്
 കേസെടുത്തത്.

കഴിഞ്ഞ ജൂണില്‍ കെട്ടിട നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം വ്യാജ കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി. കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ തഹസില്‍ദാര്‍ നല്‍കിയതായുള്ള കഎല്‍ആര്‍ വ്യാജമായിരുന്നു. 

സീലിന്റെ വലിപ്പവും തഹസില്‍ദാരുടെ ഒപ്പിലെ വ്യത്യാസവുമാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം ഉണര്‍ത്തിയത്. ഇതിന് പിന്നാലെ സൂക്ഷപരിശോധനയ്ക്ക് അയക്കുകയും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post