Trending

ദേശീയ ശാസ്ത്ര ദിനം: ലഘു പരീക്ഷണ പ്രദർശനം സംഘടിപ്പിച്ചു.




താമരശ്ശേരി:ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്ര ബൊധം വളർത്തുന്നതിനായി അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ 'കൗതുകച്ചെപ്പ്' ശാസ്ത്ര ശില്പശാല നടത്തി.

കുട്ടികൾ ഒരുക്കിയ ലഘുപരീക്ഷണങ്ങളുടെ അവതരണം,ശാസ്ത്രസാമഗ്രികളുടെ പ്രദർശനം,ബോധവൽക്കരണം തുടങ്ങി വൈവിധ്യമായ സെഷനുകൾ കൗതുകച്ചെപ്പിന് മാറ്റുകൂട്ടി.
പരിപാടികളുടെ ഉൽഘാടനം താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ കെ പ്രേമൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സീന സുരേഷ്,ഹെഡ്മിസ്ട്രസ് എം കെ സുജാത,കെ കെ മുനീർ,പി സിനി,ഹാജറ വി ,ജാസ്മിൻ കെ ,ഷമീമ യൂ എ,മുഹമ്മദ് ഷാഹിൻ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post