ബത്തേരി: കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ സിപിഎം നേതാവിന് സാരമായ പരിക്കേറ്റു. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗവും, ബത്തേരി നഗരസഭ മുന്‍ ചെയര്‍മാനും, നിലവിലെ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനുമായ സി കെ സഹദേവനാണ് തലയ്ക്ക് പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹദേവന്‍ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയാണ്. ഇന്നലെ രാത്രി ബീനാച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ദൊട്ടപ്പന്‍കുളത്തായിരുന്നു അപകടം.
