അണ്ടോണ :അണ്ടോണ എ എം യൂ പി സ്കൂളിൽ ആരംഭിച്ച പ്രീ സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു.
വാർഡ് മെമ്പർ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർ അനിൽകുമാർ, സ്കൂൾ മാനേജർ മജീദ് കൊളത്തക്കാര, പ്രധാന അധ്യാപിക വിനീത ടീച്ചർ, അഷ്റഫ് എ പി , അഷ്‌റഫ് സി വി, മുഹമ്മദ് ടി ടി,റീന ടീച്ചർ, അഷ്റഫ് പി സി എന്നിവർ സംസാരിച്ചു.
സക്കീന ടീച്ചർ സ്വാഗതവും വാഹിദ് നന്ദിയും പറഞ്ഞു.
കുരുന്നു കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റി.
Tags:
Latest News
