Trending

ദേശീയ പണിമുടക്കില്‍ അണിനിരന്ന് കേരളം, താമരശ്ശേരിയിൽ തൊഴിലാളികൾ പ്രകടനം നടത്തി.


താമരശ്ശേരി: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി പണിമുടക്കിയ തൊഴിലാളികൾ താമരശ്ശേരിയിൽ പ്രകടനം നടത്തി.

താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു.

 സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ അണിചേരുന്നത്.

സ്വകാര്യ വാഹനം നിരത്തിലിറക്കാതെയും ട്രെയിന്‍ യാത്ര ഒഴിവാക്കിയും ജനങ്ങള്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ഥിച്ചിരുന്നു. അതേസമയം പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post