ഇടുക്കി: നെടുങ്കണ്ടം കൊച്ചറയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയയാണ് അപകടത്തില്‍ മരിച്ചത്.
കൊച്ചറ എ കെ എം യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ബിയ.സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ആയിരുന്നു അപകടം നടന്നത്.
അമിതവേഗതയിലെത്തിയ കാർ ബിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വണ്ടന്മേട് പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമിതവേഗതയിലെത്തിയ കാർ ബിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വണ്ടന്മേട് പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:
Latest News