Trending

വയനാട്ടില്‍ യുവതിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍


വയനാട്ടില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും നഗ്ന ചിത്രം ആവശ്യപ്പെടുകയും, പിന്നീട് നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

മാനന്തവാടി പായോട് തൃപ്പൈക്കുളം വീട്ടില്‍ ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായി.


പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും, മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post