Trending

പുഴയിൽ വീണ്‌ പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം



 കാസർഗോഡ്: ഉദുമയിൽ ചെമ്പരിക്ക നൂമ്പിൽ പുഴയിൽ വീണു ആറ് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. 

ചിത്താരി മീത്തൽ ബഷീറിന്റെയും മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും ആറു വയസ്സുള്ള മകൾ ഫാത്തിമയാണ്  മരിച്ചത്. 

ഇന്നലെ (ശനിയാഴ്ച) വൈകിട്ടാണ്‌ സംഭവം.  

ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. 

കടലും പുഴയും അടുത്തടുത്തുള്ള സ്ഥലമാണ് നൂമ്പിൽ പുഴ. ചളിയിൽ താഴ്ന്ന് പോകുകയായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സഹോദരങ്ങൾ: മിസ്ബാഹ്‌, മിൻഹാജ്‌, സോയ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post