താമരശ്ശേരി: 400 ദിവസത്തോളം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാതെ ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ കരാർ കമ്പനിക്കാർക്കെതിരെയും, ഇവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയുമാണ് ജനങ്ങൾ സമരരംഗത്ത് ഇറങ്ങുന്നത്.
ഒരു വർഷം പിന്നിട്ടിട്ടും അടിവാരം അങ്ങാടിയിലെ കലുങ്ക് നിർമ്മാണം പൂർത്തീകരിക്കാത്തത് മൂലം പൊടിപടലം കൊണ്ടും, ഗതാഗതക്കുരുക്ക് കൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ജനങ്ങൾക്ക് റോഡിലിറങ്ങി നടക്കാനോ, വ്യാപാര സ്ഥാപനങ്ങൾ തുറക്കാനോ പറ്റാത്ത അവസ്ഥയാണ്.ഈ ദുരാവസ്ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ ഒന്നടങ്കം സമരരംഗത്തിറങ്ങുന്നത്.
രാവിലെ പത്തു മണിക്കാണ് ജനകീയ പ്രക്ഷോഭ സമരം ആരംഭിക്കുന്നത്.
