പത്തനാപുരം ഇടവട്ടം സ്വദേശിനി പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നീലിമയാണ് (15) രക്ഷിതാക്കളുടെ മുന്നിൽ വെച്ച് കിണറ്റിൽ ചാടിയത്. കുണ്ടറയിൽ നിന്നും ഫയർ ഫോയിസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ വാർഷികം പ്രമാണിച്ച് പത്താം ക്ലാസുകാർക്ക് അധ്യയനം ഉണ്ടായിരുന്നില്ല.എന്നാൽ നീലിമയടക്കമുള്ള മൂന്നു കുട്ടികളെ റോഡിൽ കണ്ടതിനെ തുടർന്നാ ആളുകൾ സ്കൂളിൽ വിവരമറിയിക്കുകയും, അധ്യാപകർ കുട്ടികളെ കൂട്ടികൊണ്ടു പോയി രക്ഷിതാക്കളെ വിളിച്ചു വരുത്തി കൂടെ അയക്കുകയുമായിരുന്നു.
രക്ഷിതാവിനൊപ്പം വീട്ടിലേക്ക് പോകുന്ന അവസരത്തിലാണ് വഴിയിലുള്ള ബന്ധുവീട്ടിലെ കിണറ്റിൻ നീലിമ ചാടിയത്, കിണറിൻ്റെ ഭിത്തിയിൽ തലയിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
Tags:
Latest News
