താമരശ്ശേരി: സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട രാരോത്ത് വില്ലേജ് ഓഫീസിൽ എത്തിച്ചേരണമെങ്കിൽ ദുർഘട പാത തന്നെ ശരണം
ദേശീയ പാതയിൽ നിന്നും കുത്തനെ താഴേക്ക് ഇറങ്ങി വേണം ഓഫീസിൽ എത്താൻ കോൺഗ്രിറ്റോ, ടാറിംങ്ങോ നടത്താത്തത് കാരണം ഇറക്കത്തിലെ ഉരുളൻ കല്ലുകളിൽ നിന്നും തെന്നി വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഇരുചക്ര വാഹനവുമായി എത്തുന്ന പ്രായമായവരാണ് ഏറെ പ്രയാസപ്പെടുന്നത്.
കേവലം രണ്ടോ മൂന്നോ ലക്ഷം രൂപ ചിലവഴിച്ചാൽ ദേശീയ പാത മുതൽ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കാൻ സാധിക്കും, എന്നാൽ വില്ലേജ് ഓഫീസ് ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇത് സാധ്യമായിട്ടില്ല.
റോഡിനായി സ്ഥലം വിട്ടുകൊടുത്ത ഉടമകൾ രേഖകൾ പഞ്ചായത്തിന് കൈമാറാത്തതാണ് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നതിന് തടസ്സമാവുന്നത് എന്നാണ് അറിവ്.പഞ്ചായത്ത് ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ പാർട്ടിയുടെ നേതാവ് തന്നെയാണ് സ്ഥലം വിട്ടു നൽകാൻ മടിക്കുന്നത്.
വില്ലേജ് ഓഫീസ് കൂടാതെ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കും മസ്ജിദിലേക്കും വീടുകളിലേക്കും നിരവധി പേർ യാത്ര ചെയ്യുന്ന വഴി കൂടിയാണ് ഇത്.
വികലാംഗർക്കായുള്ള മുച്ചക്ര വാഹനങ്ങൾ വില്ലേജിൽ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമാണ്, അഥവാ ഓഫീസിൽ എത്തിയാൽ തന്നെ തിരികെ റോഡിലെത്താൻ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂ...
ദിവസേന നൂറുക്കണക്കിന് പേർ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന വില്ലേജ് ഓഫീസിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
Latest News
