Trending

സ്റ്റാൻ്റ് തട്ടാതെ ബൈക്ക് യാത്ര; സ്റ്റാന്‍ഡ് റോഡില്‍ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു


കോട്ടയം: വാഴൂരില്‍ ബൈക്കിന്റെ സ്റ്റാന്‍ഡ് റോഡില്‍ തട്ടി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

വാഴൂര്‍ ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് ഉടമയുമായ നാസര്‍ സൈനുദ്ദീൻ(31)ണ് അപകടത്തില്‍ മരിച്ചത്.

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയാണ് നാസർ

ശനിയാഴ്ച രാവിലെ 9 മണിയോടെ വാഴൂര്‍ ചാമംപതാല്‍ ജങ്ഷനിലായിരുന്നു അപകടം. ബൈക്കിന്റെ സ്റ്റാന്‍ഡ് എടുക്കാതെ ഓടിച്ച്‌ വരവേ സ്റ്റാന്‍ഡ് റോഡില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ തലയടിച്ച്‌ വീണ നാസര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ചാമംപതാല്‍ ജങ്ഷനില്‍ മൊബൈല്‍ സ്ഥാപനം നടത്തുകയായിരുന്ന നാസര്‍ പതിവ് പോലെ രാവിലെ കടയിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റോഡില്‍ തലയടിച്ച്‌ വീണ് അബോധാവസ്ഥയില്‍ കിടന്ന നാസറിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രി മോര്‍ച്ചറിയില്‍. മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് സൈനുദീന്‍ കരോട്ടുമുറിയിലിന്റെ മകനാണ് നാസര്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post