Trending

നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി കിടത്തി യുവതി തൂങ്ങി മരിച്ച നിലയിൽ


തിരുവല്ല: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ച നിലയിൽ. വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടത്.

ഇന്നുച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലിൽ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങി മരിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പുളിക്കീഴ് എസ്. ഐ യുടെ നേതൃത്വത്തിൽ സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post