പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്. പാലക്കാട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് പിണറായി വിജയനെതിരെ വധ ഭീഷണി മുഴക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ 21 നാണു പ്രതി സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ ജയപ്രകാശ് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി നാട്ടിലെത്തിയപ്പോഴാണ് കസബ പൊലീസ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
Tags:
Latest News
