കോടഞ്ചേരി: സിപിഐഎം തെയ്യപ്പാറ ബ്രാഞ്ച് കമ്മിറ്റി
തെയ്യപ്പാറയിൽ നിർമ്മിച്ച സഖാവ് ജോസ് വർഗീസ് സ്മാരക മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കണ്ണോത്ത് ലോക്കൽ സെക്രട്ടറി രഞ്ജിത്ത് ജോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് എം തോമസ് ഫോട്ടോ അനാച്ഛാദനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ പതാക ഉയർത്തി.ഏരിയ സെക്രട്ടറി വി.കെ.വിനോദ്,ജോര്‍ജ് കുട്ടി വിളക്കുന്നേല്‍,കെ.പി.ചാക്കോച്ചന്‍, ഷിജി ആന്റണി,
ലിന്‍സ് വര്‍ഗ്ഗീസ്,സുധീഷ് കുമാര്‍,കെ.എം.വര്‍ഗ്ഗീസ്,പ്രവീണ്‍ സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന്
ബാലസംഘം കുട്ടികളുടെ കലാപരിപാടികളും,ഗാനവിരുന്നും നടന്നു.
