Trending

അമ്പായതോട്ടിൽ കണ്ടെത്തിയ സ്ഥലം വിട്ടു നൽകില്ല; താലൂക്ക് സപ്ലൈ ഓഫീസ് സമുച്ചയവും, ഗോഡൗണും താമരശ്ശേരിക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ് സമുച്ചയവും, ഗോഡൗണും താമരശ്ശേരിക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക.

അമ്പായത്തോട് മിച്ചഭൂമിയോട് ചേർന്ന് ദേശീയ പാതയോരത്തെ റവന്യൂ ഭൂമിയായിരുന്നു നേരത്തെ ഇതിനായി കണ്ടെത്തിയിരുന്നത്.ഇവിടെ ഓഫീസ് സമുച്ചയത്തിനൊപ്പം ,ഗോഡൗണും പണിയാനായിരുന്നു പദ്ധതി.

എന്നാൽ കളിസ്ഥലമായി ഉപയോഗിക്കുന്ന ഇവിടം വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചതിനാൽ റവന്യൂ വകുപ്പ് ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതോടെ ഓഫീസ് നിർമ്മാണത്തിനായി മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തേണ്ടതായി വന്നിരിക്കുകയാണ്.

താമരശ്ശേരിയിലോ, സമീപ പ്രദേശങ്ങളിലോ സ്ഥലം ലഭിക്കാതെ വന്നാൽ ഓഫീസ് പ്രദേശത്തിന് നഷ്ടമാവും.

ഗോഡൗൺ ആരംഭിച്ചാൽ പ്രദേശത്തെ നൂറുക്കണക്കിന് ആളുകൾക്ക് കയറ്റിറക്ക് രംഗത്തും മറ്റുമായി തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്, കൂടാതെ ഓഫീസിനോട് അനുബന്ധിച്ച് മറ്റു വികസനവും നാട്ടിൽ ഉണ്ടാവും.

താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലെ ആളുകൾ എത്തിച്ചേരേണ്ട ഇടം എന്ന നിലയിൽ സമുച്ചയം ആരംഭിച്ചാൽ വൻ വികസനത്തിൻ്റെ  വാതിൽ തന്നെ തുറക്കപ്പെടും.

താമരശ്ശേരിയുടെ ചുറ്റുവട്ടത്ത് സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നാൽ നേരത്തെ താമരശ്ശേരിക്ക് നഷ്ടപ്പെട്ട പല ഓഫീസുകളും പോലെ ഇതും സമീപ പഞ്ചായത്തുകളിലേക്കോ, മുൻസിപ്പാലിറ്റിയിലേക്കോ ചേക്കേറാനാണ് സാധ്യത.








T News

working in the field of advertising and printing

Post a Comment

Previous Post Next Post