Trending

ദേശാഭിമാനി റിസപ്‌ഷനിസ്റ്റ് എ കെ അബ്‌ദു‌ൾ ലത്തീഫ് അന്തരിച്ചു




കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ഹയർഗ്രേഡ്‌ റിസപ്‌ഷനിസ്റ്റ്‌ പുതിയപാലം ആശാരിക്കണ്ടിയിൽ അബ്‌ദുൾ ലത്തീഫ് (59) അന്തരിച്ചു. 

ഖബറടക്കം ഇന്ന് (29-03-2022- ചൊവ്വ) വൈകുന്നേരം മൂന്നിന് പുതിയപാലം പള്ളി ഖബർസ്ഥാനിൽ. 

ഹൃദയാഘാതത്തെത്തുടർന്ന്‌  നാല്‌ ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1983ൽ  ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. ലൈബ്രേറിയൻ, ഡസ്ക്‌ അസിസ്റ്റന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. 

ഭാര്യ: സീനത്ത്. 

മക്കൾ: ലിയാന, ലാമിയ. 

മരുമക്കൾ: സുലൈമാൻ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി). 

പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: അലീമ. 

സഹോദരങ്ങൾ: സാജിത, മുംതാസ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post