Trending

പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് കാൽ മുറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം





താമരശ്ശേരി: കടയിലേക്ക് സാധങ്ങളുമായി വരുന്നതിനിടെ പിക്കപ്പ് വാനിടിച്ച് കാൽ മുറിഞ്ഞ് തെറിച്ച് ചോരവാർന്ന് വയോധികൻ മരിച്ചു. പെരുമ്പള്ളിയിൽ ഇളനീർ കച്ചവടം നടത്തുന്ന പുതുപ്പാടി പെരുമ്പള്ളി കൊച്ചുപറമ്പിൽ വീട്ടിൽ കെ.വി.ബാബു (63) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയിലെ പെരുമ്പള്ളിയിൽ വീടിനോട് ചേർന്നുള്ള കടയിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വരുന്നതിനിടെ പിക്കപ്പ് വാൻ ബാബുവിന ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെ മുറിഞ്ഞ് തെറിച്ച് അടുത്ത വീടിന്റെ മുറ്റത്തെത്തിയിരുന്നു. തൊട്ടടുള്ള കച്ചവടക്കാരും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മുറിഞ്ഞ് തെറിച്ചപോയ കാൽ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഭാര്യ: റാഹേലമ്മ. മക്കൾ: വിനു കെ. ബാബു, അനു കെ ബാബു. മരുമകൻ: ലാലു. അച്ഛൻ: പരേതനായ വർഗീസ്. അമ്മ: ശോശാമ്മ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post