കണ്ണൂര്‍: ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു. ചുഴലി ചാലില്‍ വയല്‍ സ്വദേശിയായ ആര്‍ലിന്‍ വിന്‍സെന്റാണ് മരിച്ചത്. ചുഴലി ബിപിഎം എല്‍പി സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആർലിൻ വിൻസെന്‍റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെമ്പന്‍തോട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റിയാലില്‍വച്ച് ആര്‍ലിന്‍ സ്കൂട്ടറിൽനിന്ന് തെറിച്ച് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മണ്ഡളം നീലയറ കുടുംബാംഗമാണ് ആര്‍ലിന്‍. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്റാണ് ഭര്‍ത്താവ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വെള്ളക്കല്ല് ആന്റണീസ് ചര്‍ച് സെമിത്തേരിയില്‍ നടക്കും.
Tags:
Latest News
