പൂനൂർ : സമസ്ത കേരള ജംഇഅത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ പൂനൂരിലെ ഉദ്ഘാടനം കഴിഞ്ഞ എം.കെ മൊയ്തീൻ ഹാജി സ്മാരക സമസ്ത മഹൽ സന്ദർശിച്ചു.
സമസ്തയുടെ ആശയ ആദർശങ്ങൾ മുറുകെ പിടിച്ച് പ്രാസ്ഥാനിക പ്രവർത്തനം ശക്തിപ്പെടുത്തി ദീനി ദഅ് വത്തിന് സമസ്ത മഹൽ കേന്ദ്രമാവട്ടയെന്ന് നേതാക്കൾ പറഞ്ഞു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ, സയ്യിദ് മിർബ്ബാത്ത് ജമലുല്ലൈലി തങ്ങൾ, മജീദ് ദാരിമി ചളിക്കോട്,എം.ടി ആലി ഹാജി,റസാഖ് ദാരിമി, ഒ.വി.ഫസലുറഹ്മാൻ, എം.കെ സിറാജ് തുടങ്ങിയവർ നേതാക്കളെ സ്വീകരിച്ചു.
ബഷീർ ദാരിമി, ഷമ്മാസ് ഹുദവി,ഒ.വി. മൂസ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വിച്ചി അവേലം, ഷബീർ പി.കെ.സി, നദീർ അലി, ജലീൽ പാണ്ടിക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:
Latest News
