Trending

സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരും


കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിന് തീരുമാനം. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗം അവസാനിച്ചത്.

ആരും രാജി സന്നദ്ധത അറിയിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.

ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post