Trending

സ്ത്രീ സുരക്ഷ: സ്വയം പ്രതിരോധ പരിശീലന പരിപാടി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നു




കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനായി നടത്തുന്ന കേരളാ പോലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടിസംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നു.   ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം  കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 

പരിശീലനം ആവശ്യമുള്ളവർക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.

#keralapolice
#selfdefence
T News

working in the field of advertising and printing

Post a Comment

Previous Post Next Post