Trending

ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍


കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി  യുവാവ്  പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദ് എന്ന കുട്ടന്‍ നൗഷാദ് ( 33) നെയാണ് ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു. നൗഷാദ് വീട്ടില്‍ ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫറോക്ക് അസി. കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം ഫറോക്ക് പൊലീസും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗറും മെഷീനും പൊലീസ് കണ്ടെടുത്തു. ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടത്തുന്നതാണെന്നും പൊലീസ് പറഞ്ഞു. എ.എസ്.ഐ ലതീഷ് കുമാര്‍,വനിത സി പി ഒ ഡയാന ബെര്‍ണാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post