ദേശീയ പാത766 ൽ ഈങ്ങാപ്പുഴ ബസ്റ്റാൻഡിനോട് ചേർന്ന ഭാഗത്തെ ഹൈവേയോരം കയ്യേറിയും, നടപ്പാതയ്ക്ക് അസൗകര്യം സൃഷ്ടിച്ചും നെയിം ബോർഡുകളും, അനധികൃതമായി റോഡിലേക്ക് മുൻഭാഗം ഇറക്കി കെട്ടിയുള്ള കയ്യേറ്റവും ജനങ്ങൾക്കും- സ്റ്റാൻഡിൽ കയറിയിറങ്ങുന്ന വാഹന ഡ്രൈവർമാർക്കും കാഴ്ച തടസ്സപ്പെടുത്തുന്നതും അപകട ഭീഷണി ഉയർത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി കളക്ടർക്കും പിഡബ്ല്യുഡി, എൻഎച്ച് ഡിപ്പാർട്ട്മെൻറ്നുകൾക്കും
പുതുപ്പാടി ഗ്രാമ പഞ്ചായത്തിനും
നാട്ടുകാർ പരാതി നൽകി.
പുഴങ്കര
ബിൽഡിംഗ് ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങൾ നടത്തിയ റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം നടപ്പാതയും സഞ്ചാരസ്വാതന്ത്ര്യവും
സംരക്ഷിക്കുന്നതിനായി ഉള്ള നിയമ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:
Latest News
