തിരുവനന്തപുരം: ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ബന്ദിനേയും ഹര്‍ത്താലിനേയും എതിര്‍ക്കുന്നയാളുകളാണ് തങ്ങള്‍. എന്നാല്‍ പണിമുടക്കിനെതിരെ ആ നിലപാടല്ല സ്വീകരിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ഈ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറുകയായിരുന്നുവെന്ന് വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎന്‍ടിയുസി. അവരുമായി സംസാരിക്കും.
ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.
എവിടെയാണോ മനുഷ്യന്റെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് അത്തരം സമരങ്ങള്‍ക്കെതിരെ പൂര്‍ണഎതിര്‍പ്പാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ട. ഇഷ്ടമുള്ളവര്‍ പണിമുടക്കുന്നതാണ് പണിമുടക്ക്.
ഭീഷണപ്പെടുത്തി പണി മുടക്കിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കുകയാണ്. അത് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു. നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു
